കുവൈറ്റിൽ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മാർച്ച് 30 നാണ് ചെറിയപെരുന്നാൾ ആകുന്നതെങ്കിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ചന്ദ്രദർശനത്തെ ആശ്രയിച്ചായിരിക്കും അവധി ദിനങ്ങൾ. മാർച്ച് 30 നാണ് ചെറിയപെരുന്നാൾ ആകുന്നതെങ്കിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഏപ്രിൽ രണ്ട് ബുധനാഴ്ച പ്രവൃത്തി ദിനം ആരംഭിക്കും.

മാർച്ച് 31നാണ് മാസപിറവി കാണുന്നതെങ്കിൽ അഞ്ചുദിസമായിരിക്കും അവധി ലഭിക്കുക. മാർച്ച് 30 മുതലായിരിക്കും അവധി ആരംഭിക്കുക. 30,31 ഏപ്രിൽ 1,2,3 കൂടാതെ വാരാന്ത്യ അവധി കൂടി കൂട്ടിയാൽ ഏപ്രിൽ ആറാം തീയതിയായിരിക്കും പ്രവൃത്തി ദിനം ആരംഭിക്കുക.

ആവശ്യ സേവനങ്ങളും പൊതു താൽപര്യങ്ങൾ ഉറപ്പാക്കികൊണ്ടുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Kuwait announces Eid Al Fitr 2025 holidays
.

dot image
To advertise here,contact us
dot image