കുവൈറ്റിൽ വാഹനങ്ങളിൽ പോകുന്ന പ്രവാസികളെ തടഞ്ഞ് പണം കവർന്നു; രണ്ടു പേർ അറസ്റ്റിൽ

പ്രതികൾ വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ് പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി

dot image

‌കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ഭാ​ഗങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച രണ്ട് പേർ അറസ്റ്റിൽ. അജ്ഞാതരായ പ്രതികളെ തൈമ ഡിറ്റക്റ്റീവുകൾ അറസ്റ്റ് ചെയ്തു. പ്രതികൾ വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ് പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഏഷ്യക്കാരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികളെ പിടികൂടാൻ സുരക്ഷാ ടീം രൂപീകരിച്ചിരുന്നു. പ്രതികളെ തിരിച്ചറിയാനായി ഡിറ്റക്റ്റീവുകൾക്ക് കഴിഞ്ഞെന്നും പിടികൂടിയവര്‍ കവർച്ചകൾ നടത്തിയതായി സമ്മതിച്ചെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രതികളെ തുടർനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Content Highlights: Duo snatching cash from Asian expats caught

dot image
To advertise here,contact us
dot image