
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദയാധാനം ഇരട്ടിയാക്കി. ഒരാളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കുള്ള ശിക്ഷയുടെ ഭാഗമാണ് മരിച്ചയാളുടെ അവകാശിക്കുള്ള ദയാധനം. നാല് പതിറ്റാണ്ടിലേറെയായി 10,000 ദിനാറാണ് ദയാധനമായി ചുമത്തിയിരുന്നത്. ആ തുകയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 20,000 ദിനാറാക്കിയാണ് (ഏകദേശം 56 ലക്ഷം രൂപ) വര്‍ധിപ്പിച്ചത്.
മന്ത്രി സഭ അംഗീകരിച്ച തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ പ്രാബല്യത്തില്‍ വരും. ശേഷം കുവൈറ്റില്‍ ദയാധനമായി നല്‍കേണ്ടത് 20,000 ദിനാറായിരിക്കും.
മരിച്ചയാളുടെ അശ്രദ്ധ മരണത്തിന് കാരണമായിട്ടുണ്ടെങ്കില്‍ ആ ശതമാനം കണക്കാക്കി അത്രയും തുക കുറച്ചാകും ദയാധനം ലഭിക്കുക. പുതിയ ഉത്തരവില്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബാര്‍ അല്‍ സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ഫഹദ് യൂസഫ് സൗദി അല്‍ സബാഹ്, നിയമ മന്ത്രി നാസര്‍ യൂസഫ് മുഹമ്മദ് അല്‍ സുമൈത് എന്നിവര്‍ ഒപ്പുവെച്ചു.
Content Highlights: Kuwait increases blood money value ti 20000 dinars