
കുവൈറ്റ് സിറ്റി: ഷോപ്പിങ് മാളില്‍ വെച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രം പകര്‍ത്തിയത്.
യുവാവ് ചിത്രം പകര്‍ത്തുകയാണെന്ന് മനസിലാക്കിയ യുവതി ഇയാളില്‍ നിന്ന് ഫോണ്‍ വാങ്ങി പരിശോധിക്കുന്നതിനിടെ യുവാവ് പിടിച്ചുവാങ്ങി കടന്നുകളയാന്‍ ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ യുവാവിനെ പിടികൂടി ഫോൺ പരിശോധിച്ചപ്പോൾ ഈ സ്ത്രീ ഉള്‍പ്പടെ കടയിലെത്തിയ മറ്റുള്ളവരുടെയും വീഡിയോകള്‍ പകർത്തിയതായി കണ്ടെത്തി. ഇതോടെ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Content Highlights: Expat arrested for filming women shoppers in Kuwait