
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. എയര്‍പോര്‍ട്ട് റിംഗ് റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ജനറല്‍ ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
അപകടത്തില്‍ ഒരു വാഹനത്തിന് തീപിടിക്കുകയും തുടര്‍ന്ന് സുബ്ഹാന്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള ജീവനക്കാര്‍ ഇടപെട്ട് തീയണക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടനെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Content Highlights: one died in a vehicle accident in kuwait airport road