ഹൃദയസ്തംഭനം; കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു

ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരിച്ചത്.

dot image

കുവൈറ്റ് സിറ്റി: ഹൃദയസ്തംഭനത്തെ തുടർന്ന് കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരിച്ചത്. പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീമിൻ്റെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്. ഭാര്യ: ശ്രീകല.

Content Highlights: Alappuzha Native Died In Kuwait

dot image
To advertise here,contact us
dot image