
കുവൈറ്റ് സിറ്റി; ജഹ്‌റ എക്‌സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്തുവെച്ചുതന്നെ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു.
അപകട വിവരം ലഭിച്ച ഉടനെ ട്രാഫിക് പട്രോളിംഗ് സംഘവും ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തി. അപകടത്തിന്റെ കാരണം കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ കിംഗ് ഫഹദ് റോഡില്‍ ഒറു കാറും ക്രെയിനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയപം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് ക്രെയിന്‍ നീക്കം ചെയ്ത് റോഡ് വൃത്തിയാക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് അപകടങ്ങളിലും അന്വേണം തുടരുകയാണ്.
Content Highlights: One Dead, Several Injured in Two Major Road Accidents in Kuwait