
കുവൈറ്റ് സിറ്റി: കുവൈറ്റ് ഓയിൽ കമ്പനിയുടെ വടക്കൻ കുവൈത്തിലെ പ്രവർത്തന മേഖലയിൽ പൈപ്പ് ലൈൻ പൊട്ടിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് ജീവനക്കാർക്കായിരുന്നു പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാമന്‍പിള്ളയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
രാമൻ പിള്ളയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുവൈറ്റ് ഓയിൽ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനിയിലായിരുന്നു രാമന്‍ പിള്ളയുടെ ജോലി.
രാവിലെ 10 മണിയോടെയായിരുന്നു സംഭവമെന്ന് അധികൃതർ പറഞ്ഞു. കമ്പനിയുടെ എമർജൻസി ടീമുകൾ ഉടൻ തന്നെ പ്രതികരിക്കുകയും അത്തരം സാഹചര്യങ്ങളിൽ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. ഇത് ഉത്പ്പാദന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അപകടമുണ്ടാകാനുള്ള കാരണങ്ങൾ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗീതയാണ് രാമന്‍പിള്ളയുടെ ഭാര്യ, ഏക മകൾ അഖില എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ്.
Content Highlights: One person died in a pipeline rupture accident in Kuwait Oil Company's