
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദലിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ക്ലീനിംഗ് ഡിറ്റര്‍ജന്റ് കുടിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രദേശത്തെ ഒരു ഫാമിലാണ് അബോധാവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാളുടെ സമീപത്തായി ക്ലീനിങ് ഡിറ്റാര്‍ജന്റിന്റെ കുപ്പിയുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു.
സുഹൃത്താണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് സംഭവസ്ഥലത്തെത്തി. പ്രവാസിയുടെ നില ഗുരുതരതമായതിനാല്‍ ഹെലികോപ്റ്ററില് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തു. ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വ്യക്തിയെ ചോദ്യം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Expatriate who attempted self attack in Kuwait taken to hospital by helicopter