രണ്ടുമാസം മുന്‍പ് കുവൈറ്റിലെത്തി; കാസര്‍കോട് സ്വദേശി നിര്യാതനായി

കുവൈറ്റിൽ ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു

dot image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി മലയാളി നിര്യാതനായി. കാസര്‍കോട് പരപ്പ കാരാട്ട് സ്വദേശി ആദര്‍ശ് രാജു ( 25) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കാസര്‍കോട് ജില്ലാ അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്നുവരുന്നു.

രണ്ട് മാസം മുന്‍പാണ് ആദര്‍ശ് കുവൈറ്റിലെത്തിയത്. ഇവിടെ ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ബിരിക്കുളം കാരാട്ട് കൊമ്പനാടിയിലെ രാജു-ബിന്ദു ദമ്പതികളഉടെ മകനാണ് ആദര്‍ശ്. സഹോദരങ്ങള്‍: അര്‍ജുന്‍ രാജു, ബിന്ദുജ.

Content Highlights: Kasargod native died in kuwait

dot image
To advertise here,contact us
dot image