
കുവൈറ്റ് സിറ്റി: രാജ്യത്ത് പൊടിക്കാറ്റ് ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തെ തുടര്‍ന്ന് കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ക്ലാസുകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.
Content Highlights: Ministry of Education announces online classes Tuesday due to dust storm