ചെക്കിങ്ങിനിടെ പരിഭ്രാന്തനായി ഡ്രൈവര്‍, പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ മുതല; കുവൈറ്റില്‍ യുവാവ് അറസ്റ്റില്‍

രാത്രിയിലെ വാഹനപരിശോധനയ്ക്കിടെയാണ് ഡ്രൈവർ പരിഭ്രാന്തനായി കാണപ്പെട്ടത്

dot image

കുവൈറ്റ് സിറ്റി: വാഹനത്തില്‍ കടത്തുകയായിരുന്ന മുതലയുമായി ഒരാള്‍ പിടിയില്‍. കുവൈറ്റിലാണ് സംഭവം. അല്‍-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിര്‍വശത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് പൗരന്‍ പിടിയിലായത്.

രാത്രിയിലെ വാഹനപരിശോധനയ്ക്കിടെയാണ് ഡ്രൈവർ പരിഭ്രാന്തനായി കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്ടിയിലാക്കിയ നിലയില്‍ മുതലയെ കണ്ടെത്തുകയായിരുന്നു.

താന്‍ വളര്‍ത്തുന്ന മുതലയാണ് ഇതെന്നാണ് 30-കാരന്‍ പൊലീസിനോട് പറഞ്ഞത്. ഇയാളെ കൂടുതല്‍ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റിന് കൈമാറി.

Content Highlights: Man Caught With Crocodile In Kuwait

dot image
To advertise here,contact us
dot image