മസ്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികള്ക്ക് നിര്ബന്ധിത ആരോഗ്യ ഇന്ഷുറന്സ് നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മൂന്ന് വര്ഷത്തിന് ശേഷം റോയല് ഡിക്രിയുടെ അടിസ്ഥാനത്തിലാണ് പ്രാബല്യത്തിൽ വരിക. കഴിഞ്ഞ ദിവസം സുല്ത്താന് ഹൈതം ബിന് താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമത്തിന് കീഴിലാണ് ഇത് വ്യക്തമാക്കിയത്.
സുൽത്താന്റെ പുതിയ ഉത്തരവിനെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കിക്കാണുന്നത്. പദ്ധതി വഴി സ്വദേശികള്ക്കും വിദേശികള്ക്കും പരിചരണം ലഭ്യമാകും. ഒമാനിലെ സ്വകാര്യ മേഖലയിൽ പല കമ്പനികളും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നില്ല. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ഇവർക്കും ആരോഗ്യപരിരക്ഷ ലഭിക്കും. നിലവിൽ സർക്കാർ ജീവനക്കാരായ പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും ഇതുവഴി ചികിത്സ ലഭ്യമാണ്.
പുതിയ കണക്കുകള് പ്രകാരം 1,784,736 പ്രവാസികളാണുള്ളത്. 14,06,925 പേര് സ്വകാര്യ മേഖലയിലും 44,2236 പേര് സര്ക്കാര് സ്ഥാപനങ്ങളിലുമാണ് ജോലി ചെയ്യുന്നവരാണ്. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്പ്പെടുന്നതാണ് ഈ നിയമം.
രോഗാവസ്ഥയേയും പരിക്കുകളേയും കണക്കിലെടുത്താണ് ആരോഗ്യപരിരക്ഷ ലഭിക്കുക. ഇതിന് വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്ഷനുകള്, അലവന്സുകള് തുടങ്ങിയവയും ഇതില് ഉള്പ്പെടുന്നു.