മസ്കറ്റ്: യാത്രക്കാര്ക്ക് സാങ്കേതിക മികവുള്ള കൂടുതല് സേവനങ്ങളുമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റ് സംവിധാനം ഉടന് പ്രവര്ത്തനം ആരംഭിക്കും. യാത്രാ നടപടികള് കൂടുതല് വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
മസ്കറ്റ് വിമാനത്താവളത്തില് ഈ ആഴ്ച മുതല് ഇ ഗേറ്റ് സംവിധാനം നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് എയര്പോര്ട്ട് അതോറിറ്റി. പഴയ ഇ-ഗേറ്റില് നിന്നും തീര്ത്തും വ്യത്യസ്തമാണ് പുതിയ സംവിധാനം. മുഖം കൊണ്ട് തിരിച്ചറിയുന്ന പുതിയ സംവിധാനം ആണ് ഏര്പ്പെടുത്തുന്നതെന്ന് എയര്പോര്ട്ട് അതോറിറ്റി അറിയിച്ചു.
ആഗമന, പുറപ്പെടല് ഗേറ്റുകളില് 18 അത്യാധുനിക ക്യാമറകള് സ്ഥാപിച്ചു. സ്വദേശികള്ക്കു വിദേശികള്ക്കും പാസ്പോര്ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാം. നൂതന സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാകും പുതിയ സംവിധാനം പ്രവര്ത്തിക്കുക. അതേ സമയം സന്ദര്ശക വിസയില് എത്തുന്നവര്ക്ക് ഈ സേവനം ലഭിക്കില്ല. പഴയ രീതിയിലുളള നടപടിക്രമങ്ങള് തന്നയാകും അവര് പിന്തുടരേണ്ടത്.