മസ്ക്കറ്റ്: ഒമാനില് തിരുപ്പിറവിയുടെ സന്ദേശവുമായി നൂറ്റി അന്പതോളം ഗായകര് അണിനിരന്ന ക്രിസ്തുമസ് കരോള് സന്ധ്യ ശ്രദ്ധേയമായി. മസ്ക്കറ്റ് മാര് ഗ്രീഗോറിയോസ് ഓര്ത്തഡോക്സ് മഹാ ഇടവക ദേവാലയത്തിലായിരുന്നു വ്യത്യസ്തമാര്ന്ന കരോള് നടന്നത്. യുവജന പ്രസ്ഥാന അംഗങ്ങള് അവതരിപ്പിച്ച ബൈബിള് നാടകം, സണ്ടേസ്കൂള് കുട്ടികള് അവതരിപ്പിച്ച ലഘു നാടകം, കാന്ഡില് ഡാന്സ്, ബൈബിള് പാരായണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഇടവക വികാരി ഫാ. വര്ഗീസ് റ്റിജു ഐപ്പ്, മലബാര് ഭദ്രാസന വൈദീകന് ലിജോ കെ.ജോസ് തുടങ്ങിയവര് ക്രിസ്തുമസ് സന്ദേശം നല്കി.
ദുബായ് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് ക്രിസ്തുമസ് ആഘോഷം; നിരവധി പേര് പങ്കെടുത്തുഅതേസമയം യുഎഇയിലും ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ചു. പുല്ക്കൂടും ക്രിസ്തുമസ്ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുളള സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ക്രിസ്തുമസിനോടനുബന്ധിച്ച് ദേവാലയങ്ങളില് പ്രത്യേക കുര്ബാന നടന്നു. അബുദബി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് കത്തീഡ്രലിലെ ശ്രുശൂഷകള്ക്ക് വികാരി യെല്ദൊ എം പോള്, സഹ വികാരി മാത്യു ജോണ് എന്നിവരാണ് നേതൃത്വം നല്കിയത്. ആയിരകണക്കിന് വിശ്വാസികളാണ് പ്രാര്ത്ഥനാ ശ്രുശൂഷകളില് പങ്കെടുത്തത്. വലിയ ക്രിസ്തുമസ് സ്റ്റാറും പുല്ക്കൂടും ക്രിസ്തുമസ് ട്രീയും ദേവാലയങ്ങളില് ഒരുക്കിയിരുന്നു.
ക്രിസ്തുമസ് ആഘോഷിച്ച് യുഎഇദുബായിലെ സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് നടന്ന ക്രിസ്തുമസ് ആഘോഷത്തില് മലയാളികള് ഉള്പ്പെടെ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. യുകെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന് ഡോ. എബ്രഹാം മാര് സ്റ്റെഫാനോസ് മെത്രാപ്പൊലീതയുടെ മുഖ്യ കര്മ്മികത്വത്തില് നടന്ന തീ ജ്വാല ശുശ്രൂഷയില് നിരവധി പേര് പങ്കെടുത്തു. വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്സണ് എം ജോണ് എന്നിവര് സഹ കര്മികത്വം വഹിച്ചു. തുടര്ന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില് കരോള് ഗാനാലാപനവും ഉണ്ടായിരുന്നു.