മസ്കറ്റ്: ഒമാനിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഏപ്രിൽ 26 വെള്ളിയാഴ്ച നടക്കും. ഒമാനിലുള്ള ഇന്ത്യൻ പ്രവാസിൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ എംബസിയുടെ സഹായം ലഭ്യമാക്കുന്നതിനും ഈ അവസരം ഉപയോഗിക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകുന്നേരം നാല് മണിവരെയാണ് ഓപൺ ഹൗസുണ്ടാവുക. എംബസി അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനായി ഈ 98282270 എന്ന വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
An #OpenHouse interaction chaired by Ambassador @Amit_Narang will be held on Friday - 26 April 2024.
— India in Oman (Embassy of India, Muscat) (@Indemb_Muscat) April 18, 2024
All Indian nationals who wish to seek redressal of their grievances may visit/ call between 2:30-4:00 PM.
No need for prior appointment.
For more information👇 pic.twitter.com/bfaGpNDVo3