ഒമാനില് വിവിധ മേഖലകളിലായി നിയമലംഘനം; പ്രവാസികള് അറസ്റ്റില്

നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര് കൂട്ടിച്ചേർത്തു

dot image

മസ്കറ്റ്: ഒമാനില് വിവിധ മേഖലകളിലായി നിയമലംഘനം നടത്തിയ പ്രവാസികള് അറസ്റ്റില്. തൊഴിൽ, വിദേശികളുടെ താമസ നിയമം എന്നിവ ലംഘിച്ചതിന് ഒമാനിൽ 25 പ്രവാസികളാണ് അറസ്റ്റിലായത്. ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിലാണ് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതതെന്ന് പൊലീസ് പറഞ്ഞു.

അൽ വുസ്ത ഗവർണറേറ്റിൽ കടൽ മത്സ്യബന്ധന നിയമം ലംഘിച്ചതിന് 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. 'കോസ്റ്റ് ഗാർഡ് പൊലീസിൻ്റെ സഹകരണത്തോടെ ലൈസൻസില്ലാത്ത മത്സ്യബന്ധന ബോട്ടുകളിൽ പരമ്പരാഗത കടൽ മത്സ്യബന്ധനം നടത്തുന്ന പത്ത് പ്രവാസി തൊഴിലാളികളെ ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തു.

ബോട്ടുകൾ പിടിച്ചെടുക്കുകയും തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എംഎഎഫ്ഡബ്ല്യുആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us