മസ്ക്കറ്റ്: ഔദ്യോഗിക മൊബൈല് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേഷൻ അവതരിപ്പിച്ച് റോയല് ഒമാൻ പൊലീസ്. ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് അവരുടെ ആപ്പിൽ കാണാനുളള സൗകര്യങ്ങൾ ഉൾപ്പടെയുള്ള സംവിധാനമാണ് ഒമാൻ പൊലീസ് ഒരുക്കിയിരിക്കുന്നത്. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.
ضمن التحديث المستمر لمنظومة الخدمات الإلكترونية، أطلقت شرطة عمان السلطانية مجموعة من الخدمات الرقمية تزامنًا مع فعاليات معرض كومكس العالمي للتكنولوجيا ٢٠٢٤م. #شرطه_عمان_السلطانية #كومكس٢٠٢٤ pic.twitter.com/3uhfEQaaYM
— شرطة عُمان السلطانية (@RoyalOmanPolice) May 27, 2024
ഈ സംവിധാനത്തിലൂടെ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ നിയമ ലംഘനത്തിന്റെ ചിത്രം പരിശോധിക്കാൻ കഴിയും. ഒരു വ്യക്തി വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ലംഘനങ്ങൾ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പരിശോധിക്കാവുന്നതാണ്. ഈ സംവിധാനം ലഭ്യമാകുന്നത് ഉടമയുടെ ഡാറ്റ വാഹനത്തിൻ്റെ ഡാറ്റയുമായി ചേരുന്നു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും.