മസ്ക്കറ്റിലാണോ, പൊതുസ്ഥലത്ത് ഗ്രില്ല് ചെയ്യാറുണ്ടോ?, എന്നാല് ഇനി സൂക്ഷിക്കണം

ഈ നിയമം ലംഘിച്ചാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു

dot image

മസ്ക്കറ്റ്: അവധി ദിനങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി കൂടുമ്പോൾ ചിക്കനോ, ബീഫോ ഗ്രില്ലിങ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ? എന്നാൽ അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പൊതുസ്ഥലങ്ങളിലും അനുമതിയില്ലാത്തയിടങ്ങളിലും തീകൂട്ടുന്നതും ഗ്രില്ലിങ്ങും ചെയ്യുന്നത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി വിലക്കി. പൊതു ജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ചുകൊണ്ടാണ് മുനിസിപ്പാലിറ്റിയുടെ ഈ നടപടി. ഈ നിയമം ലംഘിച്ചാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഇത്തരം പ്രവൃത്തി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നിയമം ലംഘിക്കുന്നവർ ഉത്തരവാദിയാകുമെന്നും അറിയിച്ചു.

പൊതുയിടങ്ങളിൽ ഗ്രില്ലിങ് നടത്തുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതുവഴി പൊതുസ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കാം. പച്ചപ്പുള്ള സ്ഥലങ്ങൾ കത്തിപോവുക, സുഖകരമല്ലാത്ത മണവും പുകയും കാരണം സന്ദർശകർക്കും താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാവുക എന്നീ കാര്യങ്ങൾ ഉൾപ്പെടുന്നു.

അതേസമയം നേരത്തെ ഈദ് അവധി പ്രമാണിച്ച് ഗാർഡൻ, പാർക്കുകൾ, ബീച്ചുകൾ, പച്ചപ്പുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബിക്യൂ ചെയ്യുന്നത് മുൻസിപ്പാലിറ്റി വിലക്കിയിരുന്നു. നിയുക്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാമെന്നും അധികൃതർ നിർദേശിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us