ഒമാൻ കടലില്‍ ഉരു കത്തിനശിച്ചു; ആളപായമില്ല, 13 ജീവനക്കാരെ രക്ഷപ്പെടുത്തി

സെപ്റ്റംബർ 14ന് വൈകിട്ട് മൂന്ന് മണിക്കാണ് ലക്ബിക്ക് സമീപം ഉൾക്കടലില്‍വെച്ച് തീപിടിത്തമുണ്ടായത്

dot image

മസ്ക്കറ്റ്: ഒമാന്‍ കടലില്‍ ഉരു കത്തിനശിച്ചു. ഒമാനിലെ ദുകത്തിന് സമീപത്തുവെച്ച് ലക്ക്ബിയിൽ കടലില്‍വെച്ചാണ് ഉരു കത്തിനശിച്ചത്. ദുബായിൽ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരുവാണ് കത്തിനശിച്ചത്. ആളപായമില്ലെന്നാണ് വിവരം.

ഉരുവിലുണ്ടായിരുന്ന 13 ജീവനക്കാരെ രക്ഷിച്ചു. ​ഗുജറാത്ത്, യുപി സ്വദേശികളും ജീവനക്കാരിൽ ഉൾപ്പെടുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഒമാൻ കോസ്റ്റ് ​ഗാർഡും മത്സ്യബന്ധന ബോട്ടും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്.

Also Read:

അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാർ ലക്ക്ബി പൊലീസ് സ്റ്റേഷനിലാണ്. ഇവരെ നാട്ടിലേക്ക് പോകുന്നതിന് ആവശ്യമായ രേഖകൾ ശരിയാക്കി വരികയാണ് കോൺസുലർ ഏജൻസി ഡോ. കെ സനാതനൻ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടിരുന്നതായി ദുകം, മസ്ക്കറ്റ്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയാക്കിയതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യവസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകിട്ട് മൂന്ന് മണിക്കാണ് ലക്ബിക്ക് സമീപം ഉൾക്കടലില്‍വെച്ച് തീപിടിത്തമുണ്ടായത്.

dot image
To advertise here,contact us
dot image