‌ ഒമാനിൽ നിന്ന് ഹജ്ജിന് പോകാൻ ആ​ഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; രജിസ്ട്രേഷൻ നവംബർ നാലിന് ആരംഭിക്കും

www.hajj.om എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

dot image

മസ്ക്കറ്റ്: ഒമാനിൽ നിന്ന് ഹജ്ജ് നിർവ്വഹിക്കാൻ ആ​ഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നവംബർ നാല് മുതൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. www.hajj.om എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 17വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ഒമാനിൽ നിന്ന് വിദേശികളും സ്വദേശികളും ഉൾപ്പെടെ 14,000 പേർക്കാണ് ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത്.

അടുത്ത ഹജ്ജ് സീസണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒമാനിലെ ഹജ്ജ് കാര്യ സമിതി കഴിഞ്ഞമാസം യോ​ഗം ചേർന്നിരുന്നു. എൻഡോവ്മെന്റ് മതപര കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഹമദ് ബിൻ സാലിഹ് അൽ റാഷിദിയുടെ അധ്യക്ഷതയിലായിരുന്നു യോ​ഗം. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു.

പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാകും അപേക്ഷകരിൽ നിന്ന് ഹജ്ജിനായി തിരഞ്ഞെടുക്കുക. സീസണിലെ പ്ലാനുകളും ഷെഡ്യൂളും അവലോകനം ചെയ്യുകയും അം​ഗീകരിക്കുന്നതിലും യോ​ഗം ശ്രദ്ധ കേന്ദ്രീകരിച്ചു.

Content Highlights: Hajj registration in Oman will begin on November 4

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us