ഒമാനിൽ കെട്ടിടം തകർന്ന് ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

അൽ ഷർഖിയ ​ഗവർണറേറ്റിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നത്.

dot image

മസ്ക്കറ്റ്: ഒമാനിലെ സൗത്ത് അൽ ഷർഖിയ ​ഗവർണറേറ്റിൽ പഴയ കെട്ടിടം തകർന്ന് ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ​ഗുജറാത്ത് സ്വദേശികളായ വൃദ്ധ ദമ്പതികളായ നീര നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) ആണ് മരിച്ചത്. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇന്ന് പുലച്ചെയായിരുന്നു അപകടം.

സിഡിഎഎയുടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സമീപത്ത് താമസിക്കുന്ന ദമ്പതികളുടെ മകനും മരുമകൾക്കും പരിക്കില്ല. 1940കളിലാണ് ഇവർ ഒമാനിലെ സൂറിലെത്തിയത്. ഇവിടെയെത്തിയ ശേഷം ബിസിനസ്സ് നടത്തുകയും ചെയ്തിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ദിവസത്തിനുള്ളിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതോടെ പ്രദേശത്ത് ദിവസങ്ങളോളം കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകരാന്‍ കാരണമായത്. പ്രദേശത്തെ വാടികൾ കവിഞ്ഞൊഴുകി, റോഡ് ശൃംഖലകൾ സാരമായി തടസ്സപ്പെട്ടിരുന്നു.

Content Highlights: ​Indian expatriates die in building collapse

dot image
To advertise here,contact us
dot image