ഒമാനിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത

ഇന്ന് മുതൽ വ്യാഴാഴ്ചവരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

dot image

മസ്ക്കറ്റ്: ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ വ്യാഴാഴ്ചവരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ വസ്തു, ദോഫാർ ​ഗവർണറേറ്റുകളുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.

ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. സ്ഥിതി​ഗതികൾ നാഷണൽ സെന്റർ ഫോർ ഏർലി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്സ് നിരീക്ഷിച്ച് വരികയാണ്. കാലാവസ്ഥ ബുള്ളറ്റിനുകൾ പിന്തുടരണമെന്ന് പൊതുജനങ്ങൾക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Oman Rain Update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us