മസ്ക്കറ്റ്: ഒമാൻ കടലിൽ നിന്ന് അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തി. നാസർ സലീം മുഹമ്മദ് അൽ ഫർസി എന്ന മുങ്ങൽ വിദഗ്ധനാണ് ഈ അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തിയത്. ഒമാനിലെ മസീറ ദ്വീപിൻ്റെ കിഴക്കൻ തീരത്ത് നിന്ന് നാല് കിലോമീറ്റർ അകലെയുള്ള പവിഴപ്പുറ്റുകളെ കാണാൻ കടലിൽ ഡൈവിങ് നടത്തുന്നതിനിടെയാണ് മത്സ്യത്തെ കാണ്ടത്. അപൂർവ്വ സമുദ്ര ഇനങ്ങളിൽ ഒന്നാണിത്.
ഏകദേശം 30 അടി താഴ്ചയിൽ നിന്നാണ് മത്സ്യത്തെ പിടികൂടിയത്. ശേഷം തിരികെ ബോട്ടിൽ കയറിയ അൽ ഫർസി മത്സ്യത്തിൻ്റെ ചിത്രങ്ങൾ പകർത്തിയ ശേഷം തിരികെ കടലിലേക്ക് വിടുകയും ചെയ്തു. ഈ മത്സ്യത്തെ കുറിച്ച് അറിവില്ലാത്തതിനാൽ മറ്റ് മുങ്ങൽ വിദഗ്ധരിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നതിനയി ചിത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിലിട്ടു. ചിത്രം കണ്ട് ഒരു മുങ്ങൽ വിദഗ്ധൻ മത്സ്യത്തെ തിരിച്ചറിഞ്ഞു.
പുള്ളി കടൽപ്പാമ്പ് എന്നർത്ഥം വരുന്ന (Spottobrotula mossambica) എന്ന പേരിൽ മൊസാംബിക് റിപ്പബ്ലിക്കിന്റെ പ്രാദേശിക ജലാശയങ്ങളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം മത്സ്യമാണിത്. 1978ൽ മൊസാംബിക് കടലിടുക്കിൽ നിന്ന് 45 മീറ്റർ ആഴത്തിലാണ് ഇതിനെ കണ്ടെത്തിയത്. ഈ മത്സ്യം Spottobrotula persica, Spottobrotula mahodadi എന്നീ രണ്ട് വിഭാഗങ്ങളില്‍ ഉൾപ്പെടുന്നതാണെന്ന് വിദഗ്ധർ പറയുന്നു. 46 വർഷത്തിന് ശേഷമാണ് ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.
Content Highlights: Oman diver spots rare fish off masirah coast