ഡെങ്കിപ്പനിക്കുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം; ഒക്ടോബർ 29, 30 ന്

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി എന്ന കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള 180-ലധികം വിദഗ്ധന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു

dot image

മസ്ക്കറ്റ്: ഒമനിൽ ഡെങ്കിപ്പനിക്കായുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29, 30 തീയതികളിൽ നടക്കും. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന പരിപാടിക്ക് മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കും.

ഡെങ്കിപ്പനി പരത്തുന്ന 'ഈഡിസ് ഈജിപ്തി' എന്ന കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള 180-ലധികം വിദഗ്ദ്ധന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദ്വിദിന സമ്മേളനത്തിൽ ഗൾഫ് സഹോദര രാഷ്ടങ്ങളിലെയും ഈജിപ്ത്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഡബ്ല്യുഎച്ച്ഒ, യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, ആരോഗ്യ മേഖലയിൽ നിന്നുള്ള മറ്റു സംഘടനാ പ്രതിനിധികളും പങ്കെടുക്കും. മസ്‌കറ്റ് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിലാണ് പരിപാടി നടക്കുക.

Content Highlights: Global meet on dengue fever in Muscat on Oct 29-30

dot image
To advertise here,contact us
dot image