മസ്‌ക്കറ്റ്: ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ആളുകളുടെ ബാങ്ക് വ്യക്തിഗത വിവരങ്ങള്‍ നേടിയെടുക്കുന്നതിനും അത് വഴി അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കുന്നതിനുമായിരുന്നു പ്രതിയുടെ ശ്രമമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ബാങ്ക് ജീവനക്കാര്‍ എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്നതിനായി പുതിയ അടവുകളുമായി സംഘം തക്കം പാർത്തിരിക്കുകയാണ്. മുന്നിറിയിപ്പുകൾ നൽകിയിട്ടും പലരും ഇത്തരത്തിൽ തട്ടിപ്പുകളിൽ വീഴുന്നതായാണ് കണ്ടുവരുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പിഴ അടക്കണമെന്നും ബാങ്കിങ് വിവരങ്ങൾ കൈമാറണമെന്നും സന്ദേശങ്ങൾ പലർക്കും ലഭിച്ചിരുന്നു. ഇത്തരത്തിൽ പലരീതിയിലാണ് സംഘം പണം തട്ടുന്നത്.
കഴിഞ്ഞ ദിവസം ഇത്തരം വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെബ്‌സൈറ്റ് വഴി ആളുകളില്‍ സംശയമുണ്ടാകാന്‍ ഇടവരുത്താതെ ഉഭോക്താക്കളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ചെയ്യുന്നത്. വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കും. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാകണമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: person who created a fake website and cheated was arrested in Oman