പ്രവാസികൾക്ക് തിരിച്ചടി; ഒമാനിൽ ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം

അടുത്ത വർഷം ജനുവരി മുതലാണ് നിർദേശം പ്രാബല്യത്തിൽ വരിക.

dot image

മസ്ക്കറ്റ്: ഓഡിറ്റിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ഒമാൻ. സർക്കാർ സ്ഥാപനങ്ങൾ, പൊതുജോയിനിങ് സ്‌റ്റോക്ക് കമ്പനികൾ എന്നിവയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന എൻഗേജ്‌മെന്റ് ടീമുകളിൽ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി നിർദേശിച്ചു. അടുത്ത വർഷം ജനുവരി മുതലാണ് നിർദേശം പ്രാബല്യത്തിൽ വരിക.

മലയാളികൾ ഉൾപ്പെടെയുള്ളവർ തൊഴിലെടുക്കുന്ന മേഖലയാണിത്. ഈ മേഖലകളിലായി 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാൻ എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു. ഇതിന് പുറമെ തൊഴിൽ മന്ത്രാലയം നിർദേശിച്ച മറ്റു സ്വദേശിവത്കരണ തോത് ഓഡിറ്റിങ് സ്ഥാപനങ്ങളുടെ മറ്റു വകുപ്പുകളിലും ഉണ്ടായിരിക്കണമെന്നും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി നിർദേശിച്ചു.

Content Highlights: Indigenization in the field of auditing in Oman

dot image
To advertise here,contact us
dot image