ഒമാന്‍ രാജ്യാന്തര പുസ്തക മേള; 29–ാം എഡിഷന്‍ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍

ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസിയുടെ കാര്‍മികത്വത്തില്‍ പുസ്തക മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

dot image

മസ്‌കറ്റ്: രാജ്യാന്തര പുസ്തക മേളയുടെ 29–ാം എഡിഷന്‍ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി അരങ്ങേറും. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസിയുടെ കാര്‍മികത്വത്തില്‍ പുസ്തക മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ ഏപ്രില്‍ 23 മുതല്‍ മേയ് രണ്ട് വരെയായിരിക്കും പുസ്തകമേള. ഇത്തവണ കൂടുതൽ പ്രസാധകരുടെ പങ്കാളിത്തമുണ്ടാകും. പുതിയ മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇത്തവണ മേളയില്‍ പ്രതീക്ഷിക്കുന്നുണ്ട്. എഴുത്തുകാരുടെ ചര്‍ച്ചാ സെഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും മേളയില്‍ ഇത്തവണയുണ്ടാകും.

Content Highlights: Muscat Book fair 2025 will be held in april and may

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us