കുതിച്ചുയര്‍ന്ന് ഒമാന്‍; ബഹിരാകാശ മേഖലയില്‍ വന്‍ നേട്ടം, എഐ ശേഷിയുള്ള ഉപഗ്രഹം വിക്ഷേപിച്ചു

ഒ എല്‍ വണ്‍ എന്ന പേരിലുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്

dot image

മസ്ക്കറ്റ്: ബഹിരാകാശ സാങ്കേതിക വിദ്യയിൽ സുൽത്താനേറ്റിൻ്റെ ഔദ്യോഗിക പ്രവേശനം അടയാളപ്പെടുത്തിക്കൊണ്ട് ആദ്യത്തെ സ്വദേശീയ ഉപഗ്രഹം വിക്ഷേപിച്ചു. ഒഎല്‍വണ്‍ എന്ന പേരിലുള്ള ഉപഗ്രഹമാണ് കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്. ഒഎല്‍വണ്‍ എന്ന പേരിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ ഒമാന്‍ ലെന്‍സ് എന്ന കമ്പനിയാണ്. ടെലികമ്മ്യൂണിക്കേഷൻ യൂണിയനിൽ അന്താരാഷ്ട്രതലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ ഒമാനി ഉപഗ്രഹമാണിത്. എഐ സാങ്കേതിക വിദ്യയും നൂതന റിമോർട്ട് സെൻസറിങ്ങുമുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപ​ഗ്രഹമാണ് ഒമാൻ വിക്ഷേപിച്ചത്.

ഒ എല്‍ വണ്‍  വിക്ഷേപണം

ഒമാൻ സുൽത്താനേറ്റിന് ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് കൂടിയാണിത്. ഈ നേട്ടം ദേശീയ വികസനത്തിനായുള്ള സാങ്കേതിക നവീകരണത്തിനും ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾക്കും ഒമാൻ്റെ സുൽത്താനേറ്റിൻ്റെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. ഉപ​ഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്ത് കുതിച്ചുയരാൻ സുൽത്താനേറ്റിന് സാധിച്ചു. ‌‌‌പരിസ്ഥിതി നിരീക്ഷണം, ന​ഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപ​ഗ്രഹം നിർണ്ണായക പങ്ക് വഹിക്കും.

ഒ എല്‍ വണ്‍ വിക്ഷേപണംഒമാന്‍, ചൈന പതാക

ഒമാന്റെ പ്രകൃതി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങൾ ലഭിക്കുന്നതിന് എഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഈ ഉപ​ഗ്രഹം ​ഗുണം ചെയ്യും. ബഹിരാകാശത്ത് നിന്ന് ദ്രുത വിശകലനങ്ങൾ നൽകുന്നതിന് കൃത്രിമബുദ്ധി ഉപയോ​ഗിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: oman enters the space age with ai powered satellite ol1

dot image
To advertise here,contact us
dot image