ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണം; മുന്നറിയിപ്പുമായി ഒമാൻ

ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളും വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും ലൈസന്‍സ് ഇല്ലാതെ ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിച്ചുള്ള ഉൽപന്നങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടി.

dot image

മസ്ക്കറ്റ്: ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകൾ ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളും വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും ലൈസന്‍സ് ഇല്ലാതെ ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിച്ചുള്ള ഉൽപന്നങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടി.

അനുമതി ഇല്ലാതെ രാജകീയ മുദ്രകള്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജകീയ മുദ്ര ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ബിസിനസ്സുകാർ അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇ-കൊമേഴ്‌സ് ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കൂടാതെ, ഡിജിറ്റൽ വിപണിയിൽ നിയമാനുസൃതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്‌സ് നിയന്ത്രണ ചട്ടക്കൂടിലെ എല്ലാ നിബന്ധനകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Content Highlights: Ministry Warns Against Unathourised Use Of national Symbols, Emblems

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us