ഇന്ന് ഒമാന്‍ ദേശീയ ദിനം; വര്‍ണാഭമായ ആഘോഷങ്ങളില്‍ രാജ്യം

അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും

dot image

മസ്‌ക്കറ്റ്: ഇന്ന് ഒമാന്‍ ദേശീയ ദിനം. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യം 54ാം ദേശീയ ദിന ആഘോഷ നിറവിലാണ്. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തെരുവോരങ്ങള്‍ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ഒമാന്‍ സുല്‍ത്താന്‍
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 

ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും ദേശീയ ദിനത്തിന്റെ ഭാഗമായി നടക്കും. വാഹനങ്ങള്‍ ദേശീയ ചിഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും കൊണ്ട് അലങ്കരിക്കും. കുട്ടികള്‍ ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മധുരം പങ്കുവച്ചുമാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

ദേശീയ ദിന അലങ്കാരങ്ങള്‍

ഇന്ന് രണ്ടിടത്ത് വെടിക്കെട്ട് നടക്കും. മസ്‌ക്കറ്റിലെ അല്‍ ഖൂദ്, സലാലയിലെ ഇത്തീന്‍ എന്നിവിടങ്ങളില്‍ രാത്രി എട്ട് മണിയോടെയാണ് കരിമരുന്ന് പ്രയോഗം നടത്തുക. ദേശീയ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന് മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം പലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടത്തിയിരുന്നില്ല. ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് സംഘടിപ്പിച്ചത്.

ദേശീയ ദിനത്തിനായി അലങ്കരത്താല്‍ മസ്‌കറ്റ്

ആധുനിക ഒമാന്റെ ശില്‍പിയും ഒമാന്‍ മുന്‍ ഭരണാധികാരിയുമായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്

ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതുഅവധി നവംബര്‍ 20,21 തിയതികളിലാണ്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിക്കൂട്ടിയാല്‍ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് തടവില്‍ കഴിയുന്ന 174 പേര്‍ക്ക് സുല്‍ത്താന്‍ മാപ്പുനല്‍കി. ദേശീയ ദിനത്തെ വരവേല്‍ക്കുന്നതിനായി രാജ്യം ദിവസങ്ങള്‍ക്ക് മുന്‍പേ ഒരുങ്ങിത്തുടങ്ങിയിരുന്നു.

Content Highlights: Today Oman 54th National Day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us