മസ്ക്കറ്റ്: ന്യൂഡൽഹിയിലെ ഒമാൻ എംബസിയിൽ വിപുലമായ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ശൈബാനിയുടെ കാർമികത്വത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു.
സർക്കാർ പ്രതിനിധികൾ, വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ഉന്നതതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അതിഥികൾക്ക് ഒമാൻ എംബസി ഉദ്യോഗസ്ഥർ ഊഷ്മള സ്വീകരണമൊരുക്കി. സുൽത്താനേറ്റ് ഓഫ് ഒമാനും പ്രിയഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും രാജ്യത്തെ ജനങ്ങൾക്കും അതിഥികൾ ആശംസകൾ നേർന്നു.
Content Highlights: Elaborate National Day celebration was organized at the Oman Embassy in Delhi