മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴുപേർ അറസ്റ്റിൽ

100 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷ്, ക്രി​സ്റ്റ​ൽ, മ​രി​ജു​വാ​ന, ഹെ​റോ​യി​ൻ, 17,700 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എന്നിവ പൊലീസ് പിടിച്ചെടുത്തു

dot image

മസ്ക്കറ്റ്: മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട. സ്വദേശിയുൾപ്പെടെ ഏഴു പേരെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രി​ൽ ആ​റു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജരാണ്. ഇവരിൽ നിന്ന് 100 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷ്, ക്രി​സ്റ്റ​ൽ, മ​രി​ജു​വാ​ന, ഹെ​റോ​യി​ൻ, 17,700 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പറഞ്ഞു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അറിയിച്ചു.

Content Highlights: Massive drug bust in Muscat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us