ജോലി തേടി ഒമാനിലെത്തി, അഞ്ചാം ദിവസം ഹൃദയാഘാതം, പ്രവാസി മലയാളി അന്തരിച്ചു

പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി (58) ആണ് മരിച്ചത്

dot image

മസക്കറ്റ്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു. ​പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി (58) ആണ് മരിച്ചത്. ഒമാനിലെ ആശുപത്രിയിൽവെച്ചാണ് മരണം സംഭവിച്ചു.

ജോലി തേടി ഒമാനിലെത്തി അഞ്ചാം ദിവസമാണ് ശശി ഹൃദയാഘാതം വന്ന് മരിച്ചത്. താമസസ്ഥലത്തുവെച്ചായിരുന്നു ശശിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ ചികിത്സ വിഭാ​ഗത്തിലായിരുന്നു അദ്ദേഹം. അടിയന്തര ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലായ വിവരം അറിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ സ്മിത നാട്ടിൽ നിന്നും മകൻ ശരത്തും ഒമാനിൽ എത്തിയിരുന്നു.

Content Highlights: Expatriate Malayali died due to heart attack in Oman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us