മസ്ക്കറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം; നാല് പ്രവാസികൾക്ക് പരിക്ക്

താത്കാലിക വസ്തുക്കള്‍ ഉപയോഗിച്ചാണ് തൊഴിലാളികള്‍ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് സിഡിഎഎ പറയുന്നത്

dot image

മസ്‌ക്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം. നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

താത്കാലിക വസ്തുക്കള്‍ ഉപയോഗിച്ചാണ് തൊഴിലാളികള്‍ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് സിഡിഎഎ പറയുന്നത്. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍ അതോറിറ്റിയുടെ അഗ്നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും സിഡിഎഎ അറിയിച്ചു.

Content Highlights: Four in critical condition after Seeb residential fire in Oman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us