![search icon](https://www.reporterlive.com/assets/images/icons/search.png)
മസ്ക്കറ്റ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതയായി. കോന്നി മങ്ങാരം അലങ്കാരത്തുവീട്ടിൽ സജിത ഇസ്മായിൽ റാവുത്തർ (58) ആണ് മരിച്ചത്. കഴിഞ്ഞ ഒരുമാസക്കാലമായി സ്ട്രോക്ക് ബാധയെ തുടർന്ന് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏറെക്കാലമായി സുഹാറിൽ താമസിച്ചുവരികയായിരുന്നു. പരേതനാ മുഹമ്മദ് ഇസ്മായിൽ റാവുത്തറുടേയും ഫാത്തിമ ബീവിയുടേയും മകൾ ആണ്. മയ്യിത്ത് നടപടികൾ പൂർത്തീകരിച്ച ശേഷം ആമിറാത്ത് ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ അറിയിച്ചു.
Content Highlights: Native of Pathanamthitta was victimized in Oman