അശ്രദ്ധമായി വാഹനമോടിച്ച് നാലു പേർ മരിച്ചു; ഇന്ത്യൻ പൗരനെ നാടുകടത്താനൊരുങ്ങി ഒമാൻ

പതിനഞ്ചോളം പേർക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്. തെറ്റായ ദിശയിൽ വാഹനമോടിച്ചതിനും ഫറാസിനെതിരെ ഒമാനിൽ കേസുണ്ട്.

dot image

മസ്കത്ത്: ഒമാനിൽ അശ്രദ്ധമായി വാഹനമോടിച്ച് നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവിനെ നാടുകടത്താനൊരുങ്ങി ഒമാൻ. മുഹമ്മദ് ഫറാസ് എന്ന യുവാവിനെയാണ് ഒമാൻ നാടു കടത്താൻ ഒരുങ്ങുന്നത്. മൂന്ന് മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റായ ദിശയിൽ വാഹനമോടിച്ചതിനും ഫറാസിനെതിരെ ഒമാനിൽ കേസുണ്ട്. പതിനഞ്ചോളം പേർക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്.

ജയിൽ ശിക്ഷയ്ക്ക് പുറമെ സംഭവത്തിൽ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയായ ശേഷം ഫറാസിനെ ഇന്ത്യയിലേക്ക് മടക്കിയയക്കും.

Content Highlight: Oman to deport Indian citizen who killed four while rash driving

dot image
To advertise here,contact us
dot image