
മസ്ക്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 -ാം വാർഷികത്തിന് തുടക്കമായി. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍വെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും ചേര്‍ന്ന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളെ പ്രതീകപ്പെടുത്തുന്ന ഒന്നാണ് അനാച്ഛാദനം ചെയ്ത ലോഗോ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാരം, വാണിജ്യം, ശക്തമായ ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുടെ ചരിത്രം ഇതില്‍ പങ്കുവെക്കുന്നുണ്ട്.
ഇന്ത്യ-ഒമാൻ ബന്ധത്തിന് 70-ാം നിറവിലെ ആഘോഷം ഇരുരാജ്യങ്ങളുടേയും മുൻകാല നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ തുടർച്ചയായ പങ്കിട്ട സമൃദ്ധിയുടേയും ഭാവിയ്ക്ക് വേദിയൊരുക്കുകയും ചെയ്യുമെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ പറയുന്നു. ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന നിരവധി പരിപാടികളും സംരംഭങ്ങളും ഇരു രാജ്യങ്ങളിലും സംഘടിപ്പിക്കും
1955ലാണ് മസ്ക്കറ്റിൽ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിച്ചത്. ഇതോടെ ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപനവൽക്കരിക്കപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റിനെ 1971ൽ എംബസിയായി ഉയർത്തി. 1972ലാണ് ഡൽഹിയിൽ ഒമാൻ എംബസി സ്ഥാപിതമായത്. 1976ൽ മുംബൈയിൽ ഒമാൻ കോൺസുലേറ്റ് ജനറൽ തുറന്നുകൊണ്ടാണ് ഒമാൻ പരസ്പര സഹകരണത്തെ ശക്തിപ്പെടുത്തിയത്.
Content Highlights: 70 Years of diplomatic relations between india and oman celebration