
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിലയേറിയ മൊബൈൽ നമ്പർ എന്ന റെക്കോർഡ് ഇനി വോഡാഫോണിൻ്റെ 77777777 എന്ന നമ്പറിന്. റെക്കോർഡ് വിലയാണ് ലഭിച്ചത്. ഒമാനിൽ നടന്ന ലേലത്തിലാണ് 77777777 എന്ന നമ്പറിന് 429,500 ഒമാൻ റിയാൽ (ഏകദേശം9,66,63,287.21 ഇന്ത്യൻ രൂപ) ലഭിച്ചത്. രാജ്യത്ത് ഇതുവരെ ഒരു മൊബൈൽ നമ്പറിന് ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന വിലയാണിത്.
77777777 എന്ന നമ്പർ ആദ്യമായിമായിട്ടാണ് ലേലത്തിൽ ഉൾപ്പെടുത്തിയതെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. 171 ഡയമണ്ട് നമ്പറുകളും 29 സ്വർണ നമ്പറുകളും ഉൾപ്പെടെ ആകെ 200 പ്രീയം നമ്പറുകളാണ് ലേലത്തിൽ വോഡാഫോണിൻ്റെ ഉൾപ്പെടുത്തിയിരുന്നത്. ലേലത്തിൽ നിന്ന് ലഭിച്ച വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് വോഡാഫോൺ അറിയിച്ചു.
Content Highlights: Unique mobile number fetches record breaking price at auction in oman