
മസ്ക്കറ്റ്: ഒമാനിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതിന് ഏഷ്യൻ വംശജയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്. മസ്ക്കറ്റ് ഗവർണറേറ്റിലെ ഖുറിയാത്ത് വിലായത്തിൽ വീട്ടിൽ നിന്നുമാണ് മോഷണം നടത്തിയത്.
പരാതി നൽകിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയായ സ്ത്രീയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്തിയതായും ആർഒപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.സ്ത്രീക്കെതിരെ നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ആർപിഒ കൂട്ടിച്ചേർത്തു.
Content Highlights: Domestic help held in Muscat for stealing jewellery