
മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. പത്തനംതിട്ട സ്വദേശിയായ ഷാജി തോമസ് (സിബ്-57) ആണ് മരിച്ചത്. ഒമാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന അദ്ദേഹം വാദി കബീർ അബാബീൽ ട്രേഡിങ് എൽഎൽസി പാർട്ണറായിരുന്നു.
സംസ്കാരം പിന്നീട് റാന്നി നസ്രേത്ത് മാർത്തോമ്മാപ്പള്ളി സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഷേർലി തോമസ്, മക്കൾ: സ്നേഹ മറിയം തോമസ്, ശ്രുതി എലിസബത്ത് തോമസ്.
Content Highlights: Malayali Expatriate Dies in Oman