റമദാന്‍ മാസത്തില്‍ റോയല്‍ ഒമാന്‍ പൊലീസിൻ്റെ സമയക്രമം പ്രഖ്യാപിച്ചു

ഞായറഴാച മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

dot image

മസ്‌ക്കറ്റ്: റമദാന്‍ മാസത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു. ഞായറഴാച മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.

അതേസമയം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Content Highlights: Royal Oman announced working hours for Ramadan

dot image
To advertise here,contact us
dot image