
മസ്ക്കറ്റ്: നിരവധി പേരുടെ ജീവിതത്തിന് വെളിച്ചമേകിയ ആ അജ്ഞാതന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒമാനി പൗരന്റെ കാരുണ്യത്തില്‍ ഇത്തവണയും നിരവധി പേര്‍ക്ക് ജയില്‍ മോചനം. 49 തടവുകാര്‍ക്കാണ് അജ്ഞാതനായ മനുഷ്യസ്നേഹിയുടെ കാരുണ്യത്താൽ ഇത്തവണ ജയില്‍ മോചനം ലഭിക്കുക.
തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ദാഹിറ ഗവര്‍ണറേറ്റില്‍ നിന്നുള്ള ഒമാന്‍ സ്വദേശി തടവില്‍ കഴിയുന്നവരുടെ പിഴ തുക തീര്‍ത്ത് തടുവുകാരെ ജയില്‍ മോചിതരാക്കുന്നത്. പിഴ തുക അടക്കാൻ പണമില്ലാതെ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ മോചനം സാധ്യമാക്കുന്ന 'ഫാക് കുര്‍ബ' പദ്ധതിയുമായി സഹകരിച്ചാണ് മോചനം സാധ്യമാക്കിയത്.
പദ്ധതിയുടെ 12-ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. 2012ല്‍ ആരംഭിച്ച പദ്ധിതിയില്‍ ഇതിനോടകം ഗുണഭോക്താക്കളായത് 7000ത്തില്‍ പരം തടവുകാരാണ്. 1300ല്‍ പരം ആളുകള്‍ക്ക് മോചനം സാധ്യമാക്കുമെന്ന് ഒമാന്‍ അസോസിയേഷന്‍ അറിയിച്ചു. സ്വദേശി പൗരന്റെ ഈ പ്രവര്‍ത്തിയില്‍ കയ്യടിക്കുകയാണ് ഒമാനിലെ സ്വദേശികളും വിദേശികളും.
Content Highlights: Anonymous donor from dhahirah helps free 49 prisoners