
മസ്‌ക്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 30ന് ആണ് പെരുന്നാള്‍ എങ്കില്‍ ഏപ്രില്‍ ഒന്നുവരെയായിരിക്കും അവധി. വാരാന്ത്യ ദിനങ്ങളുള്‍പ്പെടെ അഞ്ച് ദിവസം ലഭിക്കും.
ബുധനാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാര്‍ച്ച് 31നാണ് പെരുന്നാളെങ്കിൽ ഏപ്രില്‍ മൂന്ന് വരെയായിരിക്കും അവധി. നീണ്ട അവധിക്ക് ശേഷം ഏപ്രില്‍ ആറിന് പ്രവൃത്തി ദിനങ്ങള്‍ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Oman declares Eid al fitr holiday