
മസ്‌ക്കറ്റ്: ഒമാനില്‍ 'ഫാക് കുര്‍ബ' പദ്ധതി വഴി 488 തടവുകാര്‍ക്ക് മോചനം. ഗുരുതരമല്ലാത്ത ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് മോചനം ലഭിച്ചത്. മോചനം നേടിയവരില്‍ കൂടുതല്‍ പേരും മസ്‌ക്കറ്റ് ജയിലുകളില്‍ കഴിഞ്ഞിരുന്നവരാണ്.
വടക്കന്‍ ബാത്തിന (118), ദാഹിറ (16), ബുമൈറി (55), തെക്കന്‍ ശര്‍ഖിയ (7), തെക്കന്‍ ബാത്തിന (4), ദാഖിലിയ (16), വടക്കന്‍ ശര്‍ഖി (22), ദോഫര്‍ (43), അല്‍ വുസ്ത(1) എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നും മോചനം നേടിയവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ 999 തടവുകാര്‍ക്കാണ് മോചാനം സാധ്യമായത്.
ഫാക് കുര്‍ബ പദ്ധതി
ചെറിയ കുറ്റങ്ങള്‍ക്ക് പിഴത്തുക അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുര്‍ബ പദ്ധതി. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതുവഴി ജീവിതത്തിലേക്ക് തിരികെ എത്താന്‍ സഹായകമായത്.
1300 തടവുകാര്‍ക്കാണ് ഊ വര്‍ഷം മോചനം സാധ്യമാക്കാന്‍ കഴിയുമെന്നാണ് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ പ്രതീക്ഷ. പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
Content Highlights: Fak kurba helps release of many prisoners