
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പാമ്പിനെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട പാമ്പ് വിഭാഗങ്ങളുടെ എണ്ണം 22 ആയി.
സ്‌പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി ബയോളജിയുമായി സഹകരിച്ച് നിസ്വ സര്‍വകലാശാലയിലെ നാച്ചുറല്‍ ആന്‍ഡ് മെഡിക്കല്‍ സയന്‍സസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പാമ്പിനെ കണ്ടെത്തിയത്.
സയന്റിഫിക് ജേണലായ Zootaxa-യിലാണ് കണ്ടുപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്തിരിക്കുന്നത്. ഒമാനില്‍ കണ്ടെത്തിയിരിക്കുന്ന കരിമൂര്‍ഖന് മുമ്പ് സൗദി അറേബ്യയിലും ഈജിപ്തിലും കണ്ടെത്തിയിട്ടുള്ള മൂര്‍ഖന്‍ പാമ്പുകളുമായി ജനിതക സാമ്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
استكمالًا لجهود #هيئة_البيئة في تنفيذ مشروع الزواحف في سلطنة عُمان، تُسجّل الهيئة أول توثيق رسمي لأفعى "الصّل الأسود" في السلطنة،
— هيئة البيئة - عُمان (@ea_oman) April 17, 2025
تم التوثيق في محافظة ظفار بالتعاون مع معهد الأحياء التطوري بإسبانيا وجامعة نزوى، ليرتفع عدد الأفاعي المسجّلة إلى 22 نوعًا.… pic.twitter.com/phSTg8O5V0
Content Highlights: Black Cobra spotted in Oman for the first time