
ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. രാജ്യത്ത് ദേശീയദിനാഘോഷങ്ങൾ ആരംഭിച്ചു.