അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തി; ഹൃദയാഘാതത്തെ തുടർന്ന് കായംകുളം സ്വദേശി നിര്യാതനായി

കുവൈറ്റ് എയർവേയ്സ് സ്റ്റാഫാണ് എബ്രഹാം മാത്യു

dot image

ദോഹ: ഖത്തറിൽ അവധി ആഘോഷിക്കാനെത്തിയ കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. എബ്രഹാം മാത്യു (ബിനു 61) ആണ് മരിച്ചത്. കുവൈറ്റ് എയർവേയ്സ് സ്റ്റാഫാണ് എബ്രഹാം. അവധി ആഘോഷിക്കാനായി കുടുംബസമേതം ഇന്നലെയാണ് എബ്രഹാം ഖത്തറിൽ എത്തിയത്.

മൃതദേഹം ഖത്തറില് നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള് പുരോഗമിക്കുകയാണ്. കുവൈത്ത് സിറ്റി മര്ത്തോമ ഇടവക അംഗമാണ് എബ്രഹാം. ഭാര്യ: മിനി കുവൈറ്റിലെ ഇന്ത്യന് സ്കൂളില് അധ്യാപികയാണ്. മക്കൾ കെവിനും ജോഷ്വയും കുവൈറ്റിൽ ജോലി ചെയ്യുന്നു.

ഇനി അശ്രദ്ധമായി വാഹനമോടിച്ചാൽ പണികിട്ടും; അല്ഐന്- ദുബായ് റോഡിൽ 30 പുതിയ സ്പീഡ് ക്യാമറകള്

ദോഹ: ഖത്തറില് ചികിത്സയില് കഴിയുകയായിരുന്ന എറണാകുളം സ്വദേശി നിര്യാതനായി. എറണാകുളം നോര്ത്ത് പറവൂര് സ്വദേശി ജിബിന് ജോണ് (44) ആണ് മരിച്ചത്. കുറച്ചുനാളുകളായി ഖത്തര് ഹമദ് ആശുപത്രിയില് ചികിത്സയിലായിരുന്നു ജിബിന്. ജിബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള് പൂര്ത്തീകരിച്ചു. പ്രവാസി വെല്ഫെയര് റീപാട്രിയേഷന് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായുള്ള നടപടി ക്രമങ്ങള് പൂര്ത്തീകരിച്ചത്. ഖത്തരി ഇന്ഡസ്ട്രിയല് ഇക്വിപ്മെന്റ് കമ്പനിയില് എന്ജിനീയറായിരുന്നു ജിബിന്. ഭാര്യ: രമ്യ, പിതാവ്: ജോണ്, മാതാവ്: ഫിലോമിന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us