ഹമദ് തുറമുഖത്ത് നിന്ന് ചത്ത തിമിം​ഗലത്തെ നീക്കം ചെയ്തു

മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രലായവും മവാനി ഖത്തറും ക്യൂ ടെർമിനുകളും ചേർന്നാണ് തിമിം​ഗലത്തിന്റെ ജഡം നീക്കം ചെയ്തത്

dot image

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്തേക്ക് ഒഴികിയെത്തിയ ചത്ത തിമിം​ഗലത്തിന്റെ ജഡം നീക്കം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രലായവും മവാനി ഖത്തറും ക്യൂ ടെർമിനുകളും ചേർന്നാണ് തിമിം​ഗലത്തിന്റെ ജഡം നീക്കം ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

തിമിം​ഗലത്തിന്റെ ജഡം ക്രെയിൻ ഉപയോ​ഗിച്ചാണ് നീക്കം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അതികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. സമുദ്ര വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓപ്പറേഷൻ സു​ഗമമായി നടത്തിയത്. തിമിം​ഗലത്തിന്റെ ജഡം പുറത്തെടുക്കാനായുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട ടീമുകൾക്ക് മവാനി ഖത്തർ നന്ദി അറിയിച്ചു.

dot image
To advertise here,contact us
dot image