ദോഹ: അടുത്ത വർഷത്തെ ഹജ്ജിനായി ഖത്തറില്‍ നിന്ന് പോകാൻ ആഗ്രഹിക്കുന്നവർക്കായുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 22ന് അവസാനിക്കുമെന്ന് ഇസ്‌ലാമിക മതകാര്യ മന്ത്രാലയം. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും hajj.gov.qa എന്ന വെബ്‌സൈറ്റ് വഴി ചൊവ്വാഴ്ച വരെ അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞമാസം 22നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
ഹജ്ജിന് രജിസ്റ്റര്‍ ചെയ്യുന്നവരുടെ പ്രായം 18 വയസിൽ കുറയാൻ പാടില്ല. പ്രവാസികൾക്കും ഇതര ജിസിസി പൗരന്മാർക്കും ഖത്തറിൽ നിന്ന് ഹജ്ജിന് പോകാൻ അവസരമുണ്ട്. 15 വർഷക്കാലമായി ഖത്തറിലെ പ്രവാസിയായിരിക്കണമെന്നും വയസ് 45 പൂർത്തിയായിരിക്കണമെന്നും നിബന്ധനയുണ്ട്.
രജിസ്ട്രേഷൻ ചെയ്യേണ്ട വിധത്തെ കുറിച്ച് അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ്ജിനായുള്ള അപേക്ഷകളുടെ ഇലക്ട്രോണിക് സോർട്ടിങ്ങും അംഗീകാരത്തിനുള്ള നടപടിക്രമങ്ങളും നവംബറിൽ ആരംഭിക്കും. 4400 പേർക്കാണ് ഇത്തവണ ഖത്തറിൽ നിന്ന് ഹജ്ജിന് പോകാൻ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലം നേരത്തെ അറിയിച്ചിരുന്നു.
Content Highlights: Hajj registration in Qatar till 22